Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മുടി കൊഴിച്ചിൽ തടയാൻ കറിവേപ്പില ഉത്തമം; എങ്ങനെ ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കാം

ഇന്നത്തെ ദ്രുതഗതിയിലുള്ള ജീവിതത്തിൽ ആളുകൾ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. ക്രമരഹിതമായ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലങ്ങളും നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. സമ്മർദ്ദകരമായ ജീവിതം കാരണം ആളുകളുടെ മുടിയും കൊഴിയാൻ തുടങ്ങിയിരിക്കുന്നു.ഇപ്പോഴത്തെ കാലത്ത് ആളുകളുടെ മുടി അമിതമായി കൊഴിയുന്നു എന്ന് മാത്രമല്ല അമിത സമ്മർദ്ദം കാരണം ചെറുപ്പത്തിൽ തന്നെ മുടി വെളുത്തതായി മാറുകയും ചെയ്യുന്നു. ഇത് മാത്രമല്ല താരൻ എന്ന പ്രശ്‌നവും പലരും അഭിമുഖീകരിക്കുന്നുണ്ട്. നിങ്ങളും ഈ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ ആദ്യം നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തുക.

ഇതുകൂടാതെ മുടിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ കറിവേപ്പില ഉപയോഗിക്കുന്നത് നല്ലൊരു മാർഗമാണ്. കറിവേപ്പിലയിൽ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. അവയുടെ സഹായത്തോടെ മുടി കൊഴിച്ചിൽ നിർത്തുകയും താരൻ പ്രശ്നവും അവസാനിക്കുകയും ചെയ്യുന്നു.

മുടി വളർച്ച വർദ്ധിപ്പിക്കുക

നീളമുള്ള കട്ടിയുള്ള മുടി ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. മുടിയുടെ വളർച്ച വർധിപ്പിക്കാൻ കറിവേപ്പില വളരെ ഫലപ്രദമാണ്. ഒരു പിടി കറിവേപ്പിലയും കുറച്ച് ഉലുവയും ഒരു നെല്ലിക്കയും എടുക്കുക.എല്ലാം ഒരു സ്പൂൺ വെള്ളത്തിൽ കലർത്തി പൊടിച്ചെടുക്കുക. ഈ പേസ്റ്റ് അരമണിക്കൂറോളം മുടിയില്‍ തേച്ച് പിടിപ്പിച്ച് വെക്കണം, എന്നിട്ട് കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഈ പേസ്റ്റ് പുരട്ടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയുടെ വളർച്ച ക്രമേണ വർദ്ധിക്കും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...