Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പിഡിപി അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനി ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.കഴിഞ്ഞമാസം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഅദനിയുടെ ആരോഗ്യനില ഇന്നലെ വഷളാവുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം രക്തസമ്മർദ്ദം ഉയരുകയും ഓക്സിജന്റെ അളവ് താഴുകയും ചെയ്തതോടെ ഡോക്ടർമാരടങ്ങുന്ന സംഘം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കരൾ രോഗബാധിതനായ മഅദനിക്ക് ഡയാലിസിസും തുടരുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി കരൾ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

1998ലെ കോയമ്പത്തൂർ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ഒൻപതു വർഷം വിചാരണ തടവുകാരനായി തമിഴ്നാട്ടിലെ ജയിലിൽ കഴിഞ്ഞ മദനിയെ 2007 ഓഗസ്റ്റ് ഒന്നിന് കുറ്റക്കാരനല്ലെന്ന് കണ്ട് പ്രത്യേക കോടതി വെറുതെവിട്ടു. പിന്നീട് 2008 ജൂലൈ25ലെ ബംഗളൂരു സ്ഫോടന പരമ്പര കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാരാ ജയിലിൽ കഴിയുകയും ചെയ്ത മദനി കഴിഞ്ഞവർഷം ജൂലൈ 20 നാണ് സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് കേരളത്തിൽ എത്തിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...