Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ചുതെങ്ങ് സ്വദേശിനി കൊല്ലപ്പെട്ടു

ഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ചുതെങ്ങ് സ്വദേശിനി കൊല്ലപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര കോവിൽതോട്ടം വൃന്ദാവനത്തിൽ പ്രതിഭ എം (44) ആണ് കൊല്ലപ്പെട്ടത്.

രാവിലെ 5:30 മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് കോവിൽതോട്ടത്തുനിന്ന് വർക്കലയിലേക്ക് പോകും വഴി വർക്കല റെയിൽവേ സ്റ്റേഷൻ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. കൊല്ലത്ത് നേഴ്സിംഗ് പഠിക്കുന്ന മകളെ വർക്കല നിന്നും ട്രെയിൻ കയറ്റിവിടുവാൻ പോകവേയാണ് അപകടം സംഭവിച്ചത്.

എതിർദിശയിൽ നിന്നും അമിത വേഗതയിൽ പാഞ്ഞുവന്ന ഹബീബി (ശിവനന്ദ) എന്ന സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചു കയറുകയറുകയും ഇടിയുടെ ആഘാധത്തിൽ പ്രതിഭ റോഡിലേക്ക്  തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വർക്കല പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....