Vismaya News
Connect with us

Hi, what are you looking for?

Money

കുതിപ്പ് തുടർന്ന് സംസ്ഥാനത്ത് സ്വർണ്ണ വില; സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്

സംസ്ഥാനത്ത് സ്വർണ്ണവില കുതിപ്പ് തുടരുകയാണ്. ദിനം പ്രതിയാണ്‌ വിലവർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സർവ്വകാല റെക്കോർഡ് ആണ് സ്വർണ്ണ വിലയിൽ ഇപ്പോൾ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇന്ന് നേരിയ വർദ്ധനവ് മാത്രമേ സ്വർണ്ണ വിലയിൽ ഉണ്ടായിട്ടുള്ളൂ എങ്കിലും സർവ്വകാല റെക്കോർഡ് ആണ് സ്വർണ്ണ വിലയിൽ ഇപ്പോഴുള്ളത്.ഇന്ന് ഗ്രാമിന് പത്തു രൂപ കൂടി വർധിച്ചതോടെ 6,575 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. 52,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. സ്വർണ്ണ വിലയ്‌ക്ക് പിന്നാലെ വെള്ളി വിലയും സംസ്ഥാനത്ത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്‌ട്ര സ്വർണ്ണവില 2400 ഡോളറിലേക്ക് എത്തും എന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

നിലവിൽ 27.85 ഡോളർ ഉള്ള വെള്ളിയുടെ നിരക്ക് 30 ഡോളർ മറികടക്കും എന്നാണ് വിപണി നൽകുന്ന സൂചന. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ലോകമെമ്പാടുമുള്ളവർക്ക് സ്വർണത്തോടുള്ള താൽപര്യം സ്വർണ്ണ വില വർധനയ്‌ക്ക് കാരണമാകുന്നു എന്നാണ് വിലയിരുത്തൽ.ഇനിയും സ്വർണ്ണ വില ഉയരങ്ങളിലേക്ക് തന്നെ പോകും എന്ന് തന്നെയാണ് വിവരം. ഭൗമ രാഷ്‌ട്രീയ സംഘർഷങ്ങൾ അമേരിക്കയിൽ പലിശ നിരക്ക് കുറയ്‌ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത് തുടങ്ങിയവയൊക്കെ സ്വർണ്ണ വില വർദ്ധനവിന് കാരണമാകുന്ന കാര്യങ്ങളാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....