Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ റമദാൻ പ്രേരകമാകണം” : കെഎൻഎം

വർക്കല : ഉന്നതമായ സാഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഒരു മാസക്കാലത്തെ റമദാൻ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് കഴിയണമെന്ന് വർക്കല ഓടയം നദുവത്തുൽ മുസ്ലിമീൻ ചീഫ് ഇമാം മൗലവി ഹബീബ് മദനി ഉദ്ബോധിപ്പിച്ചു.കേരള നദുവത്തുൽ മുജാഹിദീൻ (കെഎൻഎം) ഓടയം യൂണിറ്റിന്റെയും, നദുവത്തുൽ മുസ്ലിമീൻ മസ്ജിദ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വർക്കല കുരയ്ക്കണ്ണി ആസാദ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച “ഈദ്ഗാഹിൽ” ചെറിയ പെരുന്നാൾ നമസ്കാരത്തിനും ഖുതുബ പ്രസംഗത്തിനും നേതൃത്വം നൽകുകയായിരുന്നു ഇമാം. മനുഷ്യഹൃദയങ്ങൾ തമ്മിൽ നന്മകൾ കൈമാറുന്നതിലൂടെ സാമൂഹിക ബന്ധങ്ങൾ സുശക്തമാകുമെന്നും, മനുഷ്യ മനസ്സിനെ സംസ്കരിക്കാനും, സമ്പത്തിനെ ശുദ്ധീകരിക്കാനും “സക്കാത്ത് ” എന്ന നിർബന്ധദാനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചുറ്റുമുള്ളവരുടെ വേദനകളും ദുഃഖങ്ങളും അറിയാനും അവയിൽ പങ്കുചേരാനും അവശത യനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിക്കാനും നമുക്ക് കഴിയണമെന്നും ഇമാം കൂട്ടിച്ചേർത്തു.
ഈദ് നമസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് ഈദ് ഗാഹിൽ എത്തിയവർ വീടുകളിലേക്ക് മടങ്ങിയത്. സ്ത്രീകൾ അടക്കം നിരവധി പേർ ഈദ് നമസ്കാരത്തിലും ഖുതുബയിലും പങ്കെടുത്തു.
റമദാൻ റിലീഫ് പ്രവർത്തനങ്ങളുടേയും, സംഘടിത ഫിത്തർ സക്കാത്ത് വിതരണത്തിന്റെയും ഭാഗമായി അർഹരായ നിരവധി പേർക്ക് റമദാൻ മാസക്കാലത്ത് സഹായങ്ങൾ വീടുകളിൽ എത്തിച്ചു നൽകാൻ കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...