Vismaya News
Connect with us

Hi, what are you looking for?

NATIONAL

ബി ജെ പി പ്രകടനപത്രിക പുറത്തിറക്കി; ‘സൗജന്യ റേഷൻ അടുത്ത അഞ്ച് വർഷം കൂടി’

ലോക്സഭാ തെരഞ്ഞെടുപ്പിൽ 14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. പ്രകടനപത്രിക പ്രധാനമന്ത്രി ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് നരേന്ദ്രമോദി കൈമാറി. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുക ലക്ഷ്യം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴി കൊണ്ടുവരും.രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും പണിയും. രാജ്യത്ത് ഏക സിവിൽ കോഡ് നിയമം നടപ്പാക്കും. അഴിമതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടി കണക്കിന് കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി വിതരണം ചെയ്തു.ഒരു രാജ്യം ഒരു തെരെഞ്ഞടുപ്പ് സംവിധാനം നടപ്പാക്കും. 25 കോടി പേർ ദാരിദ്ര്യത്തിൽ നിന്നും മുക്തരായി. അടുത്ത അഞ്ച് വർഷം കൂടി സൗജന്യ റേഷൻ നൽകും. 6 ജി സാങ്കേതിക വിദ്യ രാജ്യത്ത് നടപ്പാക്കും. ജൻ ഔഷധിയിൽ 80 ശതമാനം വിലക്കുറവിൽ മരുന്ന് വിതരണം ചെയ്യും.

യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ മുഖ്യമന്ത്രിയിൽ നിന്ന് പത്രിക ഏറ്റുവാങ്ങി. 15 ലക്ഷം അഭിപ്രായങ്ങള്‍ പ്രകടനപത്രികയ്‌ക്കായി ലഭിച്ചെന്ന് രാജ്നാഥ് സിങ്. മോദിയുടെ ഗാരന്‍റി എന്ന ആശയത്തിലാണ് പ്രകടനപത്രിക ഒരുക്കിയിരിക്കുന്നത്. 4 വിഭാഗങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുഖത്തി നേടി. അടുത്ത 5 വർഷത്തേക്ക് കൂടി സൗജന്യ റേഷൻ തുടരും. 70 വയസിന് മുകളിലുള്ള എല്ലാവരെയും ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഭാഗമാകും. വാതക പൈപ്പ് ലൈൻ എല്ലാ വീടുകളിലും എത്തിക്കും.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....