Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പോളിങ് ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി; രണ്ടുദിവസത്തിന് 2650 വരെ കിട്ടും

ലോക്സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കി നിശ്ചയിച്ചു. പ്രിസൈഡിങ് ഓഫീസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, റിഹേഴ്‌സല്‍ പരിശീലകര്‍, പോളിങ്‌സാമഗ്രികള്‍ വിതരണം/ സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്ക് 600 രൂപയും പുറമേ 250 രൂപ ഭക്ഷണച്ചെലവിനും നല്‍കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.ഇത് ദിവസവേതനം- 350, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ -250, ഡി.എ.- 600 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളില്‍ ഈ ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ 2650 രൂപ ലഭിക്കും.റിഹേഴ്‌സല്‍ പരിശീലകര്‍, പോളിങ് സാമഗ്രികള്‍ വിതരണം / സ്വീകരണം ചെയ്യുന്നവര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ക്ക് യാത്രച്ചെലവ് നല്‍കാത്തതിനാല്‍ 250 രൂപ കുറയും. 2400 രൂപ ലഭിക്കും. പ്രിസൈഡിങ് ഓഫീസര്‍ക്ക് ഫോണ്‍ ഉപയോഗത്തിന് 50 രൂപ അധികംനല്‍കും.

പോളിങ് ഓഫീസര്‍, റൂട്ട് ഓഫീസര്‍, വൈദ്യസംഘാംഗങ്ങള്‍, പരിശീലന സഹായികള്‍, വോട്ടിങ് യന്ത്രത്തില്‍ ബാലറ്റ് ഉറപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് 500 രൂപയും 250 രൂപ ഭക്ഷണത്തിനും നല്‍കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഇത് ദിവസവേതനം- 250, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 500 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് രണ്ടുദിവസത്തേക്ക് ആകെ 2250 രൂപ ലഭിക്കും.റൂട്ട് ഓഫീസര്‍, വൈദ്യസംഘാംഗങ്ങള്‍, പരിശീലനസഹായികള്‍, വോട്ടിങ് യന്ത്രത്തില്‍ ബാലറ്റ് ഉറപ്പിക്കുന്നവര്‍ എന്നിവര്‍ക്ക് യാത്രച്ചെലവ് നല്‍കാത്തതിനാല്‍ 250 രൂപ കുറയും. ആകെ 2000 രൂപ ലഭിക്കും. ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് 400 രൂപയും ഭക്ഷണത്തിന് 250 രൂപയും വീതമാണ് നിശ്ചയിച്ചിരുന്നത്. ഇത് ദിവസവേതനം- 200, ഭക്ഷണം- 250, യാത്രച്ചെലവ് ആകെ- 250, ഡി.എ.- 350 എന്ന നിരക്കില്‍ വര്‍ധിപ്പിച്ചു. ഇതനുസരിച്ച് 25, 26 തീയതികളില്‍ മേല്‍ജോലികള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആകെ 1850 രൂപ ലഭിക്കും.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...