Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഡീല്‍ ഉറപ്പിക്കാന്‍ ആണ് ഇന്നലെ പോയത്; ബിജു രമേശിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് വി ജോയ്

തിരുവനന്തപുരം: ആറ്റിങ്ങള്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന വ്യവസായി ബിജു രമേശിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ്. പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ പയറ്റിയ തന്ത്രമാണിത്. ആളുകള്‍ കൂട്ടമായി താമസിക്കുന്നിടത്ത് പോയി പ്രധാനിക്ക് പണം നല്‍കുക, മദ്യം നല്‍കുക എന്ന രീതിയാണ് യുഡിഎഫ് തുടരുന്നതെന്നും വി ജോയ് ആരോപിച്ചു.

ഡീല്‍ ഉറപ്പിക്കാന്‍ ആണ് ഇന്നലെ പോയത്. ഡീല്‍ ഉറപ്പിച്ചതിനു ശേഷമാണ് കാശ് കൊടുക്കുക. ഇതാണ് കഴിഞ്ഞ തവണ ചെയ്ത തന്ത്രം. ഇത് ആദ്യമേ തന്നെ പിടിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. കിഴക്കേക്കോട്ടയില്‍ താമസിക്കുന്ന ആള്‍ അരുവിക്കര വന്ന് സംവിധാനം ഉണ്ടാക്കേണ്ട ആവശ്യം എന്താണ് എന്നും റിയല്‍ എസ്റ്റേറ്റ് വിഷയം ആണെങ്കില്‍ അങ്ങോട്ട് വിളിച്ചാല്‍ മതിയല്ലോ എന്നും അദ്ദേഹം ചോദിച്ചു. അടൂര്‍ പ്രകാശ് ഇതുവരെ കോളനിക്ക് വേണ്ടി ഒരു രൂപ ചിലവാക്കിയിട്ടുണ്ടോ. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പണം കൊണ്ടുപോകുന്നത് എന്തിനാണെന്ന് മനസ്സിലാക്കാമല്ലോ എന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ് പ്രതികരിച്ചു.ഇത്തവണ അത് നടത്താന്‍ എല്‍ഡിഎഫ് സമ്മതിക്കില്ല. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കാര്യത്തിന് പോകുമ്പോള്‍ എന്തിനാണ് ഒന്നിലധികം വണ്ടികള്‍. എന്തിനാണ് എയര്‍ഗണ്‍ വച്ചത്. എത്ര ഒളിച്ചു വച്ചാലും ഇത് കണ്ടുപിടിക്കാന്‍ കഴിയും. അദ്ദേഹത്തെ പോലൊരാള്‍ ഇതിന് ഇറങ്ങരുതായിരുന്നു എന്നും വി ജോയ് പറഞ്ഞു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...