അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ് ആരംഭിച്ചു. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതൽ എന്ന സിനിമയുടെ ചിത്രീകരണമാണ് അതിരപ്പിള്ളിയിൽ നടക്കുന്നത്. പ്രമുഖ നടീനടന്മാരായ നയൻതാര, സാമന്ത, വിജയ്സേതുപതി എന്നിവർ അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ താഴെ പുഴയിലാണ് ഷൂട്ടിങ്.
വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിൽ മകംതൊഴലിനുശേഷമാണ് നയൻതാരയും വിഘ്നേഷും അതിരപ്പിള്ളിയിലെത്തിയത്. നിരവധി തെലുങ്ക്, തമിഴ് സിനിമകളുടെ ഷൂട്ടിങ് വൈകാതെ തുടങ്ങും. കോവിഡ് വ്യാപനത്തെത്തുടർന്ന് അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ് സംഘം എത്താതായത് മേഖലയിലെ നാട്ടുകാരെയും ഹോട്ടലുകളെയും സാമ്പത്തികമായി ബാധിച്ചിരുന്നു.
രാവൺ, ബാഹുബലി, പുന്നകൈ മന്നൻ, മാമാങ്കം, ഈയിടെയിറങ്ങിയ പുഷ്പ തുടങ്ങി നൂറുകണക്കിന് സിനിമകളുടെ ചിത്രീകരണത്തിന് അതിരപ്പിള്ളി വിനോദസഞ്ചാരമേഖല വേദിയായിട്ടുണ്ട്
You must be logged in to post a comment Login