Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെഎസ്ആര്‍ടിസിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉടനെത്തുന്നു

കെഎസ്ആർടിസി യാത്രയും സ്മാർട്ടാവുന്നു. സ്മാർട്ട് കാർഡ് സൗകര്യം ഉടനെ ബസുകളിൽ ഉപയോ​ഗിച്ച് തുടങ്ങും. ചില്ലറയുടെ പേരിലെ തർക്കങ്ങൾ ഉൾപ്പെടെയുള്ള തലവേദനകൾക്ക് സ്മാർട്ട് കാർഡുകളിലൂടെ പരിഹാരമാവും.

സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ എറണാകുളം കെഎസ്ആർടിസി ഓഫീസിൽ എത്തിക്കഴിഞ്ഞു. സ്മാർട്ട് കാർഡ് എടുത്ത് അതിൽ പണം ചേർത്ത് ചാർജ് ചെയ്താൽ ബസുകളിൽ യാത്ര ചെയ്യാൻ അവ ഉപയോഗിക്കാം. ആദ്യഘട്ടത്തിൽ സ്കാനിയ, സൂപ്പർഫാസ്റ്റ് ബസുകളിലായിരിക്കും ഇത്‌ നടപ്പിലാക്കുക. 55 മെഷീനുകളാണ് എറണാകുളത്ത് എത്തിച്ചിട്ടുള്ളത്.

യാത്രക്കാർക്ക് സ്മാർട്ട് കാർഡ് എടുത്തു കഴിഞ്ഞാൽ ഓൺലൈൻ വഴി കാർഡിലേക്ക് പണം ഇടാം. കണ്ടക്ടറുടെ കൈയിൽ പണം നൽകിയാലും അത് കാർഡിലേക്ക് ചാർജ് ചെയ്യാൻ സാധിക്കും. ടിക്കറ്റ് കൊടുത്ത് തീരുന്നതിലെ കാലതാമസം തുടങ്ങിയവ ഇതോടെ മാറുമെന്നാണ് പ്രതീക്ഷ.

ഫോൺ പേ ആണ് ഏജൻസി. ഓരോ ബസിന്റെയും കിലോമീറ്റർ അടിസ്ഥാനത്തിലുള്ള വരുമാനം, ഓരോ ട്രിപ്പിനുമുള്ള വരുമാനം എന്നിവയും അറിയാനാവും. ബസിലെ ജിപിഎസ് സംവിധാനങ്ങളോട് മെഷിൻ ബ്ലൂ ടൂത്ത് വഴി ബന്ധിപ്പിക്കുന്നുണ്ട്. ഇത് മേലധികാരികൾക്ക് യാത്ര കൃത്യമായി വിലയിരുത്താൻ എളുപ്പമാകും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...