Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മേമല സ്വദേശിനിയായ പതിനെട്ടുകാരിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

വിതുര: മേമല സ്വദേശിനിയായ പതിനെട്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണ കുറ്റത്തിനു മേമല വലിയവേങ്കാട് അരുൺ സദനത്തിൽ കിരൺ കുമാർ(26) അറസ്റ്റിലായി കഴിഞ്ഞ മാസം 30 ന് അച്ഛനും അമ്മയും ജോലിക്കു പോയ സമയത്താണു പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കിരണുമായി രണ്ട് വർഷത്തോളമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. രണ്ട് വർഷത്തിനു ശേഷം വിവാഹം നടത്താമെന്നു വീട്ടുകാർ ധാരണയിലെത്തിയിരുന്നു. എന്നാൽ യുവാവ് വിവാഹത്തിൽ നിന്നു പിന്മാറുമെന്നു ബോധ്യം വന്നതോടെ വിവരം അറിയിച്ച ശേഷം പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.യുവാവുമായുള്ള ഫോൺ സംഭാഷണത്തിന്റെ തുടർച്ചയായായിരുന്നു ആത്മഹത്യ. താൻ വന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയെ കാണുകയായിരുന്നു എന്ന് കിരൺ ബന്ധുക്കളെ അറിയിച്ചു. യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ കോൾ വിവരങ്ങളും സന്ദേശങ്ങളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയതോടെ സംശയം തോന്നിയ പൊലീസ് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചു. തുടർന്നാണു പ്രതിക്കെതിരെ തെളിവുകൾ ലഭിച്ചത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...