Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ടി.എന്‍. പ്രതാപൻ യോഗിയോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ; വിശദീകരണവുമായി സ്റ്റാഫ് അംഗം

കോഴിക്കോട്: യു.പിയിലെ ലുലു മാള്‍ ഉദ്ഘാടനത്തിനിടെ ടി.എന്‍. പ്രതാപന്‍ എം.പി യോഗി ആദിത്യനാഥിനോട് കൈ കൂപ്പി നമസ്‌ക്കാരം പറയുന്നതിന്റെ വീഡിയോ വിവാദമാകുന്നതിനിടെ പ്രതിരണവുമായി പ്രതാപന്റെ സ്റ്റാഫ് അംഗം എന്‍.എസ്. അബ്ദുല്‍ ഹമീദ്. എം എ യൂസഫലിയുമായുള്ള സൗഹൃദം കാരണമാണ് ലുലു മാൾ ഉദ്ഘാടനത്തിനെത്തിയതെന്ന് അബ്ദുൾ ഹമീദ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ടി.എൻ. പ്രതാപൻ എം.പി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നമസ്തേ പറഞ്ഞതാണ് പലരുടെയും പ്രശ്നം. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ സമുച്ചയമായി ഉത്തർപ്രദേശിലെ ലഖ്നൗവിൽ ലുലു മാൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിലേക്ക് ലുലു ഗ്രൂപ്പ് എം.ഡി യൂസഫലിയുടെ സ്നേഹപൂർണമായ ക്ഷണം ടി.എൻ. പ്രതാപൻ എം.പി സ്വീകരിച്ചു.
എറണാകുളത്തും തിരുവനന്തപുരത്തും സ്ഥലം എം.എല്‍.എയോ എം.പിയോ ആകാതെ തന്നെ ലുലു മാളുകളുടെ ഉദ്ഘാടനത്തിന് ടി.എന്‍. പ്രതാപന്‍ ക്ഷണിക്കപ്പെടുന്നത് യൂസുഫലിയുടെ നാടിന്റെ എം.പി എന്ന നിലയിലും അദ്ദേഹത്തിന്റെ സഹോദരന്‍ എം.എ. അഷ്‌റഫലിയുടെ സഹപാഠി എന്നതില്‍ തുടങ്ങി അവരുടെ ഉമ്മാക്ക് ഏറെ ഇഷ്ടപ്പെട്ട സഹോദരന്‍ എന്ന ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ കാരണം കൊണ്ടുകൂടിയാണെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു

ലക്നൗവിൽ ലുലു ഉദ്ഘാടനം ചെയ്യവേ യൂസഫലി ടി.എൻ പ്രതാപനെ ക്ഷണിക്കുന്നത് അതേ സ്‌നേഹത്തിന്റെ പുറത്താണ് ഉദ്ഘാടനത്തിനെത്തിയ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയെ പാർലമെന്‍റ് അംഗം ടി.എൻ.പ്രതാപൻ അഭിവാദ്യം ചെയ്തത് ഭരണഘടനാപദവികൾക്കിടയിലെ മാന്യതയുടെ പുറത്താണ്. അവരിലൊരാൾ ഒരു ജനപ്രതിനിധിയോ ഭരണഘടനാ വ്യക്തിയോ അല്ലായിരുന്നുവെങ്കിൽ അത്തരമൊരു അഭിവാദ്യം അവിടെ കാണില്ലായിരുന്നു. യോഗി വിളിച്ചിട്ട് യു.പിയിലേക്ക് ചെന്നതല്ല ടി.എന്‍. പ്രതാപന്‍ എം.പി.
മുസ്‌ലിങ്ങളുകളുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ധര്‍മ സന്‍സദുകളും, സമ്മേളനങ്ങളും നടത്തി കാമ്പയിന്‍ ഓടിക്കുന്ന തീവ്രഹിന്ദുത്വ വാദികള്‍ ടി.എന്‍. പ്രതാപന്റെയും യോഗിയുടെയും പടവുമായി ഓടുന്നത് കണ്ടു. നിങ്ങളുടെ വംശീയ പ്രചാരണങ്ങൾ നടക്കുമ്പോഴാണ്, നിങ്ങളുടെ ഏറ്റവും വലിയ നേതാക്കളിൽ ഒരാൾ ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ബിസിനസുകാരന്‍റെ ഏറ്റവും വലിയ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...