Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഓരോ മലയാളിയും തല കുനിക്കുന്നു; പിണറായിക്കൊപ്പം പേപിടിച്ച അടിമക്കൂട്ടമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: പേ പിടിച്ച ഒരു അടിമക്കൂട്ടത്തെ ചുറ്റും നിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരൻ പിണറായി വിജയനാണെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരൻ. കമ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരു വ്യക്തിയെ എത്രമാത്രം പൈശാചികമായി മാറ്റാൻ കഴിയുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അറുവഷളനായ രാഷ്ട്രീയക്കാരനെന്ന് മണിയുടെ പേര് പരാമർശിക്കാതെ സുധാകരൻ പറഞ്ഞു. ആ ‘നീച ജന്മവും’ കേരളത്തിന്‍റെ മണ്ണിലാണ് ജീവിക്കുന്നതെന്ന് ഓർത്ത് ഓരോ മലയാളിയും തലകുനിക്കുന്നു. ഫേസ്ബുക്കിലൂടെ സുധാകരൻ പ്രതികരിച്ചു.

‘ഭ്രാന്തമായ ഒരു കൂട്ടം അടിമകളെ തന്‍റെ ചുറ്റും നിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. തന്‍റെ യഥാർത്ഥ മുഖം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുമ്പോഴെല്ലാം, കൂട്ടിലിട്ട് വളർത്തുന്ന ഭ്രാന്തൻ നായ്ക്കളെ അദ്ദേഹം മോചിപ്പിക്കുന്നു. നിരായുധരും നിർദോഷികളുമായ മനുഷ്യരെ അവർ ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കാണുകയും അതിന് കൈയടിക്കുകയും ചെയ്യുന്നവർ സി.പി.എമ്മിലുണ്ട്. ഒരുപക്ഷേ ഇത്തരക്കാർ സി.പി.എം എന്ന പാർട്ടിയിൽ മാത്രമേ ഉണ്ടാവൂ’. സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...