Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഡീസൽ പ്രതിസന്ധി; ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങും

ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും വെട്ടിക്കുറയ്ക്കും. ഡീസൽ ക്ഷാമം കാരണമുള്ള കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കൽ ബുധനാഴ്ച വരെ തുടരും. ഇന്ന് ഓർഡിനറി സർവീസുകളിൽ 25 ശതമാനം മാത്രമാണ് നിരത്തിലിറങ്ങുക. അഞ്ഞൂറോളം സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. ഡീസൽ പ്രതിസന്ധി ചൊവ്വാഴ്ചയോടെ പരിഹരിക്കാനാകുമെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറയാൻ കാരണം. മോശം കാലാവസ്ഥയും വരുമാനം കുറച്ചിട്ടുണ്ട്. ഇതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സിഎംഡി കൈക്കൊണ്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവീസുകൾ നടത്തും. ഡീസൽ ഉപഭോഗവും കിലോമീറ്റർ ഓപറേഷനും കുറച്ച് മൂന്ന് ദിവസത്തേക്ക് വരുമാനമില്ലാത്ത സർവീസുകൾ പൂർണ്ണമായും ഒഴിവാക്കി ഡീസൽ ക്ഷാമം പരിഹരിക്കാനാണ് കെ.എസ്.ആർ.ടി.സി ശ്രമിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....