Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കുഴി അടച്ചിട്ട് മതി ഇനി പിരിവ് ; വി.ഡി. സതീശന്‍

തിരുവനന്തപുരം: റോഡ് നന്നാക്കാതെ ടോൾ പിരിവ് അനുവദിക്കരുതെന്നും ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അങ്കമാലിയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അത് വ്യവസ്ഥിതി നടത്തിയ കൊലപാതകമാണെന്നും വി ഡി സതീശൻ പറഞ്ഞു. ദേശീയപാതയിൽ കുഴിയിൽ വീണ് ഒരാൾ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാതകളിലെയും പി.ഡബ്ല്യു.ഡി റോഡുകളിലെയും കുഴികളെക്കുറിച്ച് നിയമസഭയിൽ ചർച്ച ആവശ്യപ്പെട്ടപ്പോൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി തങ്ങളെ പരിഹസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ വർഷത്തെപ്പോലെ കുഴികൾ ഇപ്പോൾ ഇല്ലെന്നാണ് പ്രതികരിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

ഗ്യാരണ്ടീഡ് റോഡുകളുടെ അറ്റകുറ്റപ്പണികൾ അതാത് കരാറുകാറെക്കൊണ്ട് ചെയ്യിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ഇക്കാര്യത്തിൽ ദേശീയപാതാ വകുപ്പും തെറ്റായ നടപടികളാണ് സ്വീകരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...