Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

അജിത്ത് – മഞ്‍ജു വാര്യർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

ഒരു ഫാൻസ് ക്ലബ്ബിലും വിശ്വസിക്കാത്ത നടനാണ് അജിത്ത്. തല ഉൾപ്പെടെയുള്ള വിശേഷണങ്ങൾ തന്നെ വിളിക്കരുതെന്ന് താരം തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും അജിത്തിന്‍റെ ഓരോ സിനിമയും തമിഴകത്തെ സംബന്ധിച്ചിടത്തോളം ആവേശമാണ്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് അജിത്തിന്റെ പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു.

അജിത്തിൻ്റെ പുതിയ ചിത്രമാണ് ‘തുനിവ്’. ചിത്രത്തിൻ്റെ പോസ്റ്ററും പുറത്ത് വിട്ടു. ആക്ഷൻ ഓറിയന്‍റഡ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോൺ കോക്കൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ‘വലിമൈ’യ്ക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....