Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സഹായം അഭ്യർത്ഥിച്ച് എത്തുന്നവരെ കൊണ്ട് പൊറുതിമുട്ടി ഓണം ബംബർ വിജയി

തിരുവനന്തപുരം: പണം ചോദിച്ചെത്തുന്നവരേക്കൊണ്ട് മടുത്തുവെന്ന് 25 കോടി രൂപയുടെ ഓണം ബമ്പർ നേടിയ അനൂപ് . രാവിലെ മുതൽ ആളുകൾ പണം ചോദിച്ച് വീട്ടിൽ വരുന്നുണ്ടെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും അനൂപ് പറഞ്ഞു. ഇത്തരക്കാരെ ഭയന്ന് ഒളിച്ചു താമസിക്കാൻ താൻ നിർബന്ധിതനാകുകയാണെന്ന് അനൂപ് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ വെളിപ്പെടുത്തി.

ആളുകളെ സഹായിക്കാൻ തയ്യാറാണെന്നും എന്നാൽ രണ്ട് വർഷത്തേക്ക് പണം ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് പറഞ്ഞു. മാധ്യമങ്ങളിലൂടെ പേരും വിവരങ്ങളും പുറത്തു വിട്ടതിനാൽ എനിക്ക് ഇപ്പോൾ എവിടെയും പോകാൻ കഴിയുന്നില്ല. വീടിന് പുറത്ത് ആളുകൾ ഗേറ്റിന് മുന്നിൽ വന്ന് ശല്യപ്പെടുത്തുകയാണെന്നും അനൂപ് പറഞ്ഞു. പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ പോലും ആളുകൾ നിരന്തരം പിന്തുടരുന്നതിനാൽ ഇപ്പോൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലാണ് താമസിക്കുന്നത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....