Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പെട്രോള്‍ പമ്പുകളിൽ പണം അടയ്ക്കാനും ഇനി ഫാസ്‍ടാഗ്: ഇന്ത്യന്‍ ഓയിലും ഐസിഐസി യും തമ്മില്‍ ധാരണയായി

ന്യൂ ഡെൽഹി: പെട്രോള്‍ പമ്പുകളിൽ പണം അടയ്ക്കാനും ഇനി വാഹനത്തിലെ ഫാസ്‍ടാഗ് ഉപയോഗിക്കാം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഇനി മുതല്‍ ഐസിഐസിഐ ഫാസ്‍ടാഗ് ഉപയോഗിക്കാമെന്നും ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഓയിലും ഐസിഐസി യും തമ്മില്‍ ധാരണയായതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സമഗ്ര ഓട്ടോമേഷന്‍ സംവിധാനത്തിന്റെ ഫലമായി ഇന്ധനം നിറയ്ക്കുന്നത് ഇപ്പോള്‍ എളുപ്പമാണ്. ഐഒസി പമ്പുകളില്‍ ഇപ്പോള്‍ കോണ്‍ടാക്ട്ലെസ്, കാഷ്ലെസ് സമ്പ്രദായമാണ് പിന്തുടരുന്നത്. പെട്രോള്‍, ഡീസല്‍, സെര്‍വോ ലൂബ്രിക്കന്റ്സ് എന്നിവ ഐസിഐസിഐ ഫാസ്ടാഗില്‍ വാങ്ങാം. തുടക്കത്തില്‍ രാജ്യത്തെ 3000 ഇന്ത്യന്‍ ഓയില്‍ റീട്ടെയ്ല്‍ ഔട്ട്ലറ്റുകളില്‍ ഈ സൗകര്യം ലഭ്യമാണ്.

ഇന്ധനം നിറയ്ക്കുമ്പോള്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ വാഹനത്തിന്റെ ഫാസ്‍ടാഗ് അല്ലെങ്കില്‍ നമ്പര്‍ പ്ലേറ്റ് സ്‌കാന്‍ ചെയ്യും. ഇതോടെ ഉപയോക്താവിന് ഒരു ഒടിപി ലഭിക്കും. പിഒഎസ് മഷീനില്‍ ഒടിപി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാകും.

ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ഫാസ്‍ടാഗ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇന്ത്യൻ ഓയിലിന്റെ ഇന്ധന സ്റ്റേഷനുകളിൽ പൂർണമായും ഡിജിറ്റൈസ് ചെയ്‍ത അനുഭവം ആസ്വദിക്കാൻ കഴിയുമെന്നും ഇത് ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുമെന്നും ഐസിഐസി അധികൃതര്‍ പറയുന്നു. ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റത്തില്‍ നിര്‍ണായക ചുവടുവെപ്പാണ് ഇന്ത്യന്‍ ഓയില്‍ ഐസിഐസിഐ സംയുക്ത നീക്കമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും പറയുന്നു.

ഇന്ധനം നിറയ്ക്കുന്നത് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പുതിയ അനുഭവമായിരിക്കുമെന്നും ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള സൂചിക കൂടിയാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫാസ്ടാഗ് സാങ്കേതികവിദ്യയെന്നും ഐഒസി വ്യക്തമാക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...