Vismaya News
Connect with us

Hi, what are you looking for?

TECH

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചാല്‍ കൊളളാം!

ഇന്ന് എല്ലാവരുടെ കൈയിലും സ്മാര്‍ട്ട് ഫോണുണ്ട്. വിവിധ കമ്പനികളുടെ വ്യത്യസ്ത ഫീച്ചറുകളുള്ള ഫോണുകള്‍. പതിവായി ഉപയോഗിക്കേണ്ടുന്ന ഈ ഫോണുകളില്‍ എപ്പോഴും ചാര്‍ജ് നിലനിര്‍ത്താന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ പലരും ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ശരിയായ രീതിയിലാണോ? എങ്ങനെയാണ് ഒരു ഫോണ്‍ ചാര്‍ജ് ചെയ്യേണ്ടതെന്നും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നോക്കാം..

ചാര്‍ജ് ചെയ്യുന്ന രീതി ശരിയല്ലാതെ വരുമ്പോഴാണ് ഓരോ ഫോണിന്റെയും ബാറ്ററി കപ്പാസിറ്റി കുറയുന്നത്. അതുകൊണ്ടാണ് ഫോണ്‍ വാങ്ങുന്ന ഘട്ടത്തില്‍ ഒരുപാട് സമയം ബാറ്ററി നിലനില്‍ക്കുന്നത്. പിന്നീട് നാം ചാര്‍ജ് ചെയ്യുന്നത് രീതി തെറ്റാകുന്നതിനാല്‍ ഫോണിന്റെ കപ്പാസിറ്റി കുറഞ്ഞു വരുന്നു.

ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

*ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടയ്ക്ക് ഫോണ്‍ ഉപയോഗിക്കരുത്. 

*ഫോണിന്റെ ഒറിജിനല്‍ ചാര്‍ജര്‍ തന്നെ എപ്പോഴും ഉപയോഗിക്കുക.

*ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടി ബാറ്ററി പൂര്‍ണമായും അവസാനിക്കാന്‍ കാത്തുനില്‍ക്കരുത്.

*പരമാവധി 20 ശതമാനമാകുമ്പോഴേക്കും നിര്‍ബന്ധമായും ഫോണ്‍ ചാര്‍ജ് ചെയ്തിരിക്കണം.

*കഴിവതും 90 ശതമാനം വരെ മാത്രം ഫോണ്‍ ചാര്‍ജ്ജ് ചെയ്യുക. 

*ദിവസവും ഫോണ്‍ ബാറ്ററി 100 ശതമാനം ചാര്‍ജ്ജ് ചെയ്യുന്ന രീതി ഒഴിവാക്കുക.

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെക്കുന്നത് കൊണ്ട് പ്രശ്നമില്ല. ഓവര്‍ ചാര്‍ജ്ജായി ഫോണിന്റെ ബാറ്ററിക്ക് തകരാര്‍ സംഭവിക്കുമെന്നത് തെറ്റായ ചിന്താഗതിയാണ്. ഫുള്‍ ചാര്‍ജ്ജായാല്‍ ഓട്ടോമാറ്റിക് ആയി ചാര്‍ജിംഗ് നില്‍ക്കും. എന്നാല്‍ ഫോണില്‍ എപ്പോഴും 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് ബാറ്ററിക്ക് നല്ലതല്ലാത്തതിനാല്‍ ഒഴിവാക്കാം.

അതേപോലെ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പവര്‍ ബാങ്ക് ഉപയോഗിക്കുക. സ്ഥിരമായി പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് ഫോണിന്റെ ബാറ്ററി കപ്പാസിറ്റിയെ ബാധിക്കും.

ഫോണ്‍ ചൂടാകുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക. അമിത ഗ്രാഫിക്സ് ഉള്‍പ്പെടുത്തിയിട്ടുള്ള ഗെയിം കളിക്കുക, സൂര്യപ്രകാശം തട്ടുക, വെയിലേറ്റ് ചൂടായ സ്ഥലത്ത് ഫോണ്‍ വെക്കുക എന്നിവയെല്ലാം ഫോണ്‍ ചൂടാകുന്നതിന് കാരണമാകും. ഇതുമൂലം ബാറ്ററി കപ്പാസിറ്റി കുറഞ്ഞേക്കും.

ആവശ്യമില്ലാത്ത സമയത്തും ഫോണിന്റെ ബാറ്ററി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ ഓഫാക്കിയിടുക. ഫോണ്‍ ഡാര്‍ക്ക് മോഡില്‍ ഇട്ട് ഉപയോഗിക്കുന്നതും ബാറ്ററി സേവ് ചെയ്യാന്‍ സഹായിക്കും. ബ്ലൂടൂത്ത്, ഹോട്ട്സ്പോട്ട്, ലൊക്കേഷന്‍, മൊബൈല്‍ ഡാറ്റ എന്നിവ ആവശ്യമില്ലെങ്കില്‍ ഓഫാക്കിയിടുക.

സെറ്റിംഗ്സില്‍ ബാറ്ററി യൂസേജ് എന്ന സെക്ഷന്‍ നോക്കി നമ്മുടെ ഫോണ്‍ ഏറ്റവുമധികം ബാറ്ററി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ കണ്ടെത്താം. ഇതില്‍ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുകയോ ഓഫാക്കുകയോ ചെയ്യാം. 

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ ഫോണ്‍ ബാറ്ററിയെ സംരക്ഷിക്കാനാകും. കൂടാതെ കൂടുതല്‍ കാലം ബാറ്ററി ലൈഫ് കൊണ്ടു പോകാനും സാധിക്കും

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...