Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേരെ കൊച്ചിയിൽ ആക്രമണം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

കൊച്ചി: കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം. ഗോശ്രീ പാലത്തിൽ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വിമാനത്താവളത്തിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാർ തടഞ്ഞത്. ഇത് തമിഴ്നാടല്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

കണ്ടെയ്നർ ലോറി ഡ്രൈവറാണ് ടിജോ. ചീഫ് ജസ്റ്റിസാണെന്ന് അറിഞ്ഞാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ ടിജോയെ ചോദ്യം ചെയ്യുകയാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...