Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് റോഡപകടമൊഴിവാക്കാന്‍ വഴിയൊരുങ്ങുന്നു

ദേശീയ, സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികളെ അപകടരഹിതമാക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടങ്ങളിലേക്ക് നയിക്കുന്ന റോഡിലെ അപാകതകൾ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തും. സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഇത് സംബന്ധിച്ച് കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വാഹന അപകടങ്ങൾ ആവർത്തിക്കുന്ന ബ്ലാക് സ്‌പോട്ടുകള്‍ ഉൾപ്പെടെ രണ്ട് മുതൽ 10 കിലോമീറ്റർ വരെ നീളമുള്ള പ്രദേശങ്ങൾ ഇടനാഴികളായി തിരിച്ചിരിക്കുന്നു. ഇവ പരിശോധിച്ച് അപകടകാരണം കണ്ടെത്തി പരിഹരിക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ അപകടങ്ങളുടെ എണ്ണം കണക്കിലെടുത്താണ് അപകട മേഖലകൾ തിരിച്ചറിഞ്ഞത്.

നിലവിലെ റോഡുകളില്‍കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധ മാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...