Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

മൂന്ന് പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ

ന്യൂഡൽഹി: മൂന്ന് പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സൗജന്യ ടിക്കറ്റുകൾ നൽകി എയർ ഇന്ത്യ. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സാമ്പത്തികസ്ഥിതി മോശമാണെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുന്ന രീതി എയർ ഇന്ത്യ തുടരുന്നുണ്ട്. ഭാരത് രത്നാ ജേതാക്കൾ, ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് ഹോൾഡർമാർ(ഇന്ത്യയുടെ ഭരണഘട നിർമാണസഭയിലെ അംഗങ്ങൾ), ആന്തമാൻ സ്വാതന്ത്ര്യ സമര സേനാനികൾ- അവരുടെ വിധവകൾ എന്നിവർക്കാണ് എയർ ഇന്ത്യ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളതായി വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിൽ പറയുന്നത്.

എയർ ഇന്ത്യയുടെ സൗജന്യയാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഏക ഭാരതരത്ന ജേതാവ് അമർത്യാ സെൻ ആണെന്ന് മുൻപ് ഇന്ത്യാ ടുഡേ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു. ഇതുവരെ 21 തവണയാണ് അമർത്യാ സെൻ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാർഷികത്തിലാണ് അന്ന് ഇന്ത്യൻ എയർലൈൻസ് ആയിരുന്ന എയർ ഇന്ത്യ, ഭരണഘടനാ നിർമാണ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങൾക്ക് ഗോൾഡൻ ട്രിബ്യൂട്ട് കാർഡ് നൽകാൻ തീരുമാനിക്കുന്നത്. ആന്തമാൻ സ്വാതന്ത്ര്യ സമരസേനാനികൾ-അവരുടെ വിധവകൾ എന്നിവർക്ക് വർഷത്തിലൊരിക്കലാണ് സൗജന്യയാത്രയ്ക്കുള്ള അവസരം നൽകുന്നത്.

2007-ൽ ഇന്ത്യൻ എയർലൈൻസുമായി ലയിച്ചതിന് പിന്നാലെ ഒരിക്കൽപ്പോലും എയർ ഇന്ത്യ ലാഭം നേടിയിട്ടില്ല. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മാത്രം പതിനായിരം കോടിയുടെ നഷ്ടത്തിലായിരുന്നു കമ്പനി. അറുപതിനായിരം കോടി രൂപയിലധികം കടമുണ്ട് എയർ ഇന്ത്യക്ക് ഇപ്പോൾ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...