Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗവർണറെ പൂട്ടാൻ ദേശീയതലത്തിൽ പ്രചാരണ നടപടികളുമായി സിപിഎം

തിരുവനന്തപുരം: ദേശീയ തലത്തിലും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഗവർണറുടെ നടപടികളെ തുറന്നുകാട്ടുന്നതിന്‍റെ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എംപി എ.എം ആരിഫ് ലോക്സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു.

ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണെന്നും നോട്ടീസിൽ ആരിഫ് ചൂണ്ടിക്കാട്ടി. ഗവർണർ സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ഗവർണർ കത്തിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനം ഗവർണർ തകർക്കുകയാണെന്നും ആരിഫ് നോട്ടീസിൽ പറയുന്നു.

ബി.ജെ.പി നേതാക്കളുടെ കേസ് പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ശക്തമായ രാഷ്ട്രീയ വിമർശനമാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഗവർണറെ മാറ്റണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഒരു എം.പി പ്രമേയ നോട്ടീസ് നൽകുന്നത് അപൂർവമാണ്. ബി.ജെ.പി നിയോഗിച്ച ഗവർണർമാരുടെ നിലപാടിനെതിരെ വിവിധ സംസ്ഥാനങ്ങൾ ശക്തമായ പ്രതിരോധം തീർക്കുമ്പോൾ ദേശീയ തലത്തിൽ കേരളത്തിന്‍റെ ശബ്ദം ഉയർത്തിക്കാട്ടാനും സി.പി.എം ശ്രമിക്കുന്നുണ്ട്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...