Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

റോഡ് ടാറിങ്ങിലെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചത് സ്വാഗതാര്‍ഹം; നടപടിയെടുക്കുമെന്ന് മന്ത്രി റിയാസ്

മലപ്പുറം: കൊണ്ടോട്ടിയിൽ കൂറ്റൻ മരങ്ങൾ റോഡിനുള്ളിലാക്കി ടാർ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അശാസ്ത്രീയത ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്തെ കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡിന്റെ 120 കോടി രൂപ മുതൽ മുടക്കിയുള്ള വികസനത്തിലാണ് തലതിരിഞ്ഞ പണി പുരോഗമിക്കുന്നത്. കൊണ്ടോട്ടി എടവണ്ണപ്പാറ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമായി നാനൂറോളം മരങ്ങളാണ് ഉള്ളത്. നിലവിലെ നിലയിൽ പണി പൂർത്തിയായാൽ അതിന്‍റെ പകുതിയെങ്കിലും റോഡിനുള്ളിലായിരിക്കും.

ഇലക്ട്രിക് പോസ്റ്റുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റോഡിനുള്ളിലെ പോസ്റ്റുകൾ മാറ്റണമെങ്കിൽ ലൈനുകൾ മാറ്റണം. അതും റോഡിലെ മരങ്ങൾ മുറിച്ച് മാറ്റാതെ ചെയ്യാൻ കഴിയില്ല. വീതികൂട്ടിയ റോഡിനുള്ളിൽ നൂറുകണക്കിന് പോസ്റ്റുകളുണ്ട്.

നിരവധി തവണ ടെൻഡർ വിളിച്ചിട്ടും നിശ്ചിത വിലയ്ക്ക് മരങ്ങൾ മുറിക്കാനുള്ള കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. കരാർ ഈ മാസം തന്നെ പൂർത്തിയാക്കി മരങ്ങൾ മുറിച്ച് മാറ്റുമെന്നും റോഡ് വീണ്ടും പൊളിക്കുമ്പോൾ കരാറുകാരൻ തന്നെ ചെലവ് വഹിക്കുമെന്നുമാണ് പ്രതികരണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....