Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ പ്രായോഗികമല്ല; സര്‍ക്കാരുകളെ ആശങ്ക അറിയിച്ചെന്ന് ജോസ് കെ മാണി

കോട്ടയം: ബഫർസോൺ സാറ്റലൈറ്റ് സർവേ പ്രായോഗികമല്ലെന്ന് ജോസ് കെ മാണി. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. സർവേ റിപ്പോർട്ടിന് വ്യക്തതയും കൃത്യതയും ആവശ്യമാണ്. വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച വിവരങ്ങളിലെ അവ്യക്തതകൾ നീക്കം ചെയ്യണം. പഞ്ചായത്ത് തല സമിതികൾ രൂപീകരിക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

ബഫർസോണിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങൾക്കിടെ, കർഷക സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അപാകത ഒഴിവാക്കാൻ നേരിട്ട് സ്ഥലപരിശോധന നടത്തണമെന്നാണ് ആവശ്യം. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ കൺവെൻഷൻ നടക്കും.

ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ച കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ട സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സംസ്ഥാനം തയ്യാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിർദ്ദേശങ്ങളോ ഭേദഗതികളോ സമർപ്പിക്കാൻ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...