Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ധനവ്യവസായ’ തട്ടിപ്പ്: കോടികള്‍ നിക്ഷേപിച്ചവരില്‍ ഉന്നത രാഷ്ട്രീയക്കാരും സ്വകാര്യ സ്ഥാപനങ്ങളും

തൃശ്ശൂർ: 200 കോടിയുടെ തട്ടിപ്പ് നടത്തിയ ധനവ്യവസായ ബാങ്കിലെ നിക്ഷേപകരുടെ പട്ടിക പുറത്ത് വിട്ടു. പോസ്റ്റ് ഓഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്‍റെ ഇടപാട് രേഖകൾ പരിശോധിച്ചപ്പോഴാണ് വിപുലമായ ലിസ്റ്റ് ലഭിച്ചത്. ഉന്നത രാഷ്ട്രീയക്കാർ മുതൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വരെ കോടിക്കണക്കിന് രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്.

10 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം, 90 ലക്ഷം എന്നിങ്ങനെയാണ് നിക്ഷേപം. ഡ്രൈവർമാർ, ചുമട്ടുതൊഴിലാളികൾ, കടകളിൽ ജോലി ചെയ്യുന്നവർ എന്നിവരുൾപ്പെടെ രണ്ട് മുതൽ അഞ്ച് ലക്ഷം വരെ നിക്ഷേപം ഉള്ളവരും ഉണ്ട്.

രസീത് അനുസരിച്ച്, ബാങ്ക് 15 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്തത്. പലരും ആറ് മാസത്തേക്ക് നിക്ഷേപം നടത്തിയവരാണ്. വടൂക്കര സ്വദേശി പി.ഡി ജോയിയാണ് സ്ഥാപനത്തിന്‍റെ ഉടമ. നിക്ഷേപകർ കൂട്ട പരാതിയുമായി എത്തിയതോടെ ജോയിയും കുടുംബവും ഒളിച്ചോടി. ജോയി, ഭാര്യ റാണി എന്നിവരാണ് പ്രതികൾ.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...