Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പെരിന്തല്‍മണ്ണ മണ്ഡലത്തിലെ കാണാതായ വിവാദ വോട്ടുപെട്ടി കണ്ടെത്തി

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ വിവാദ വിഷയമായ വോട്ട് പെട്ടി കാണാനില്ലെന്ന വാർത്ത പുറത്ത് വന്നിരുന്നു. തർക്കത്തെ തുടർന്ന് എണ്ണാതെ കിടന്ന 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളുടെ പെട്ടികളിലൊന്നാണ് കാണാതായത്. പെരിന്തൽമണ്ണ ട്രഷറിയിലാണ് പെട്ടി സൂക്ഷിച്ചിരുന്നത്. ഇതിപ്പോൾ മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ യുഡിഎഫ് എംഎൽഎ നജീബ് കാന്തപുരം അട്ടിമറി ആരോപണം ഉന്നയിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പെരിന്തൽമണ്ണ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം വിജയിച്ചത്. പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയിട്ടില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പിടാത്തതിനാലാണ് വോട്ടുകൾ എണ്ണാതിരുന്നത്. ഈ വോട്ടുകൾ അസാധുവാക്കിയതിനെതിരെ എതിർ സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...