Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച പാൽ ലോറിയുടെ ടാങ്കർ പൊട്ടിത്തെറിച്ചു

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവിൽ മായം കലർന്ന പാൽ പിടികൂടിയ സംഭവത്തിൽ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്‍റെ ആദ്യ കമ്പാർട്ട്മെന്റ്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്‍റിനുള്ളിലെ മർദ്ദമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് സൂചന. 15,300 ലിറ്റർ പാലുമായി വന്ന ടാങ്കർ ലോറി കഴിഞ്ഞ 6 ദിവസമായി തെൻമല സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്ത പാലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താൻ കഴിഞ്ഞത്. ജനുവരി 11ന് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാൽ ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്തിരുന്നു. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് മായം കലർന്ന പാൽ കേരളത്തിലേക്ക് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കെഎൽ 31 എൽ 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്. 

പന്തളം കേന്ദ്രമായുള്ള ഫാമിലേക്കാണ് പാൽ കൊണ്ടുവന്നതെന്നാണ് ലോറി ഡ്രൈവറുടെ വിശദീകരണം. ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടിച്ചെടുത്ത പാലിൽ മായം കലർന്നത് പരിശോധിക്കുന്നതിൽ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ വ്യക്തമാക്കിയിരുന്നു. ക്ഷീരവികസന വകുപ്പിന്‍റെ ആദ്യ പരിശോധന താൽക്കാലിക ലാബിലാണ് നടത്തിയത്. എൻഎബിഇൽ അക്രഡിറ്റേഷനുള്ള ലാബിൽ പരിശോധിച്ചപ്പോൾ ആദ്യ പരിശോധനയിൽ നിന്നും വിഭിന്നമായ ഫലമാണ് ലഭിച്ചത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....