Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സില്‍വര്‍ ലൈൻ; ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകൾ പുനർവിന്യസിക്കാൻ ഉത്തരവ്

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി 11 ജില്ലകളിലുണ്ടായിരുന്ന സ്പെഷ്യൽ തഹസില്‍ദാര്‍ ഓഫീസുകളും എറണാകുളത്തെ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസും അടച്ചു. ഈ ഓഫീസുകൾ പുനർവിന്യസിക്കാൻ സർക്കാർ ഉത്തരവിറക്കി. പൊതുമരാമത്ത് വകുപ്പിന്‍റെയും കിഫ്ബിയുടെയും പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ പുനർവിന്യസിച്ച ഓഫീസുകളെ ചുമതലപ്പെടുത്തി. സിൽവർ ലൈൻ സ്ഥലമെടുപ്പ് ഓഫീസുകളിലെ 205 തസ്തികകളും പുതിയ ഓഫീസുകളിലേക്ക് മാറ്റി.

റവന്യൂ വകുപ്പിലെ 205 തസ്തികകൾ കേരള റെയിൽ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനിലേക്ക് (കെ-റെയിൽ) മാറ്റിക്കൊണ്ട് 2021 ഓഗസ്റ്റ് 18 നാണ് സർക്കാർ ഉത്തരവിറക്കിയത്. ഈ വർഷം ഓഗസ്റ്റ് 18 വരെ തസ്തികകൾ തുടരാൻ അനുവാദമുണ്ട്. എന്നാൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ പുനർവിന്യാസത്തിനായി കഴിഞ്ഞ നവംബറിൽ സർക്കാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകുകയായിരുന്നു.

തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകൾ തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡിനായി സ്ഥലമെടുപ്പ് യൂണിറ്റുകളാക്കി മാറ്റി. പത്തനംതിട്ട ജില്ലാ ഓഫീസ് കിഫ്ബി ലാൻഡ് ഭൂമി ഏറ്റെടുക്കല്‍ ഓഫീസാക്കി മാറ്റി.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....