Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വോട്ടുപെട്ടി വിഷയം; 6 ജീവനക്കാര്‍ക്ക് ജില്ലാ കളക്ടറുടെ കാരണം കാണിക്കല്‍ നോട്ടിസ്

മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിൽ സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ അടങ്ങിയ പെട്ടി കാണാതായ സംഭവത്തിൽ ആറ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മലപ്പുറം സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഓഫീസിലെയും പെരിന്തൽമണ്ണ സബ് ട്രഷറിയിലെയും ജീവനക്കാർക്ക് ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ നോട്ടീസ് നൽകി.

മലപ്പുറം ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ കണ്ടെത്തിയ പെട്ടി ഉൾപ്പെടെ മൂന്ന് പെട്ടികളിലായി സൂക്ഷിച്ച 348 വോട്ടുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസിലെ ലോക്കറിൽ നിന്ന് കാണാതായ പെട്ടി മലപ്പുറം സഹകരണ സംഘം ജനറൽ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് സബ് കളക്ടർ ശ്രീധന്യ സുരേഷ് വ്യക്തമാക്കിയിരുന്നു. മുസ്തഫയുടെ ഹർജി പരിഗണിക്കുന്നതിന്‍റെ ഭാഗമായി പോസ്റ്റൽ വോട്ട് ബോക്സുകൾ ഹൈക്കോടതിയിലേക്ക് മാറ്റുമ്പോഴാണ് പെട്ടികളിലൊന്ന് കാണാതായത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...