Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ശശി തരൂര്‍ പിന്നാക്ക വിരോധി, തരൂരിന്റെ രാഷ്ട്രീയ ജീവിതം കേരളത്തിൽ അവസാനിച്ചു: വെള്ളാപ്പള്ളി

ആലപ്പുഴ: ശശി തരൂരിന്റെ പ്രസ്താവനയെ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂരിനെ പോലെ ഇറക്കുമതി ചെയ്ത ചരക്കിന് കേരളത്തിൽ വിലയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം വിട്ട് വടക്കോട്ട് പോകുന്നതാണ് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തരൂർ ബുദ്ധിമാനാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതം കേരളത്തിൽ അവസാനിച്ചു. ഒരു സമുദായ നേതാവ് പറഞ്ഞാൽ വോട്ട് ചെയ്യാന്ന സമയമല്ല ഇത്. ജാതി പറഞ്ഞ് സംസാരിച്ചിട്ടും തരൂർ പ്രതികരിച്ചില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ശശി തരൂർ പിന്നാക്ക വിരുദ്ധനാണ്. പിന്നാക്ക വിഭാഗങ്ങളെ തള്ളിക്കൊണ്ട് തരൂരിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പിന്നാക്ക സ്ഥാനാർത്ഥിയെ കോൺഗ്രസ് തീരുമാനിച്ചപ്പോൾ പിന്നാക്ക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചത് തരൂരായിരുന്നു. ഇത് പാർട്ടി അച്ചടക്കത്തിന്‍റെ ലംഘനമാണ്. കോൺഗ്രസിന് എതിർക്കാൻ കഴിയാത്തത് കൊണ്ടാണ് എതിർക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....