Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പൊലീസിൽ അഴിച്ചുപണി; 160-ലേറെ എസ്എച്ച്ഒമാരെ സർക്കാർ സ്ഥലം മാറ്റും

തിരുവനന്തപുരം: പൊലീസ്-ഗുണ്ടാ കൂട്ടുകെട്ട് പുറത്തായതോടെ മുഖം രക്ഷിക്കാൻ വ്യാപകമായ അഴിച്ചുപണിയുമായി സർക്കാർ രംഗത്ത്. സംസ്ഥാനത്തൊട്ടാകെ 160ൽ അധികം എസ്എച്ച്ഒമാരെ സ്ഥലം മാറ്റും. തിരുവനന്തപുരം മംഗലാപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റും. ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാർക്കെതിരെയും നടപടിയുണ്ടാകും.

ഗുണ്ടകളുമായുള്ള ബന്ധം, സാമ്പത്തിക തർക്കങ്ങളിൽ ഇടപെടൽ, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കൽ, അവിഹിത ബന്ധം തുടങ്ങിയവയാണ് സ്ഥിതി വഷളാകാൻ കാരണം. ഗുണ്ടകളെ അടിച്ചമർത്താൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും സേനയിൽ നിന്ന് ചോർന്ന വിവരങ്ങളിൽ നിന്ന് ഗുണ്ടകൾക്ക് ഉടൻ രക്ഷപ്പെടാൻ കഴിയും. ഇന്നലെ സസ്പെൻഷനിലായ നാല് സി.ഐമാർ, ഒരു എസ്.ഐ, ഒരു ഡിവൈ.എസ്.പി എന്നിവർക്കെതിരായ ഇന്‍റലിജൻസ് റിപ്പോർട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് ലഭിച്ചിരുന്നു. എന്നാൽ ഒന്നും തൊടാതെ അവരെ ക്രമസമാധാന ചുമതലയിൽ നിലനിർത്തി.

ഒടുവിൽ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ ഗുണ്ടകൾ തലയ്ക്കടിച്ച് കിണറ്റിലെറിഞ്ഞതോടെയാണ് നാണക്കേട് നീക്കാൻ സർക്കാർ ശുദ്ധീകരണ യജ്ഞത്തിന് തുടക്കമിട്ടത്. മണ്ണ് മാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന പേരിലാണ് മംഗലാപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റുന്നത്. മംഗലാപുരം സ്റ്റേഷൻ പരിധിയിൽ ഗുണ്ടകൾ രണ്ട് തവണ ബോംബെറിഞ്ഞ സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിമർശനമുയർന്നിരുന്നു. 

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....