Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സജി ചെറിയാന്റെ പ്രസംഗം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അപക്വമെന്ന് കോടതി

കൊച്ചി: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗം സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജി ഈ ഘട്ടത്തിൽ അപക്വമാണെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ പൊലീസ് റഫറൽ റിപ്പോർട്ടിനെതിരെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹൈക്കോടതി നിർദേശിച്ചു. കേസ് അടുത്തയാഴ്ചത്തേക്ക് മാറ്റി.

പൊലീസ് റിപ്പോർട്ടിനെതിരെ അഭിഭാഷകൻ ബിജു നോയലാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് അന്വേഷണം നടത്തിയതെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.

കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്നും അന്വേഷണം സി.ബി.ഐയ്ക്കോ കർണാടക പൊലീസിനോ കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...