Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ലഹരി പാർട്ടികളിലെ ഉദ്യോഗസ്ഥരുടെ പങ്ക്; അന്വേഷിക്കാൻ എക്സൈസ്

തിരുവനന്തപുരം: പൊലീസിൽ ഗുണ്ടാബന്ധം കണ്ടെത്തിയതോടെ നടപടി കർശനമാക്കി എക്സൈസ്. വലിയ പാർട്ടികളിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് എക്‌സൈസ് വകുപ്പ്. കഴിഞ്ഞ വർഷം മാത്രം 28 പേർ നടപടി നേരിട്ടതോടെ വകുപ്പിലും അഴിമതിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് എക്സൈസ് വകുപ്പിന്‍റെ വിലയിരുത്തൽ.

ഡെപ്യൂട്ടി കമ്മീഷണർ മുതൽ സിവിൽ എക്സൈസ് ഓഫീസർമാർ വരെ കഴിഞ്ഞ വർഷം മാത്രം നടപടി നേരിട്ട ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു. കൈക്കൂലി, അന്വേഷണം അട്ടിമറിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കേസുകളിലാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിലായത്.

ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ചുള്ള വലിയ പാർട്ടികളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് എക്സൈസ് ഇന്‍റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊലീസിലെ ഗുണ്ടാബന്ധം പുറത്തുവന്നതിന് പിന്നാലെ ഇത്തരം പാർട്ടികളിൽ ഔദ്യോഗിക സാന്നിദ്ധ്യം ഉണ്ടോയെന്നാണ് എക്സൈസ് വകുപ്പ് പരിശോധിക്കുന്നത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....