Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കറുത്ത വസ്ത്രം ധരിച്ച് ബിനു പുളിക്കക്കണ്ടം; യോഗത്തിൽ പ്രതിഷേധം

കോട്ടയം: പാലാ നഗരസഭയുടെ പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടം യോഗത്തിനെത്തിയത് കറുത്ത വസ്ത്രം ധരിച്ച്‌. ബിനുവിനെ മാറ്റി ജോസിൻ ബിനോയെ അധ്യക്ഷയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കറുത്ത വസ്ത്രം ധരിച്ച് ബിനു നഗരസഭയിലെത്തിയത്. കറുപ്പിനോട് പാർട്ടിക്ക് എതിർപ്പില്ല. പാർട്ടി പറയുന്നതിനപ്പുറം പ്രവർത്തിക്കില്ല. ജോസ് കെ മാണിക്ക് തുറന്ന കത്തെഴുതുമെന്നും ബിനു പ്രതികരിച്ചു.

സി.പി.എം പാർലമെന്‍ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ പാലാ നഗരസഭാ അധ്യക്ഷൻ ആക്കുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ കേരള കോൺഗ്രസ് (എം) ശക്തമായ എതിർപ്പ് ഉയർത്തിയതോടെ ജോസിൻ ബിനോയെ നഗരസഭാ ചെയർപേഴ്സണായി നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു.

നഗരസഭാ ഹാളിൽ വെച്ച് ബിജു പുളിക്കക്കണ്ടം കേരള കോൺഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ ആക്രമിച്ചതാണ് എതിർപ്പിന് കാരണം. സി.പി.എം ചിഹ്നത്തിൽ വിജയിച്ച ഏക കൗൺസിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉൾപ്പെടെ ആറ് കൗൺസിലർമാരാണ് സി.പി.എമ്മിനുള്ളത്. നേരത്തെയുള്ള ധാരണ പ്രകാരം ആദ്യ രണ്ട് വർഷം കേരള കോൺഗ്രസ് (എം) അധ്യക്ഷസ്ഥാനം വഹിക്കും. അതിനുശേഷം ഒരു വർഷം സി.പി.എമ്മിനും അടുത്ത രണ്ട് വർഷത്തേക്ക് കേരള കോൺഗ്രസ് എമ്മിനും അധ്യക്ഷസ്ഥാനം ലഭിക്കും. ആദ്യത്തെ രണ്ട് വർഷം ആന്‍റോ പടിഞ്ഞാറേക്കരയായിരുന്നു അധ്യക്ഷന്‍.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....