Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഹര്‍ത്താലിലെ നാശനഷ്ടം; പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിൻ്റെ സ്വത്ത് കണ്ടുകെട്ടി

കൊല്ലം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ നാശനഷ്ടം നികത്തുന്നതിന്‍റെ ഭാഗമായി പി.എഫ്‌.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിൻ്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസിൽദാർ ഷിബുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കൾ കണ്ടു കെട്ടിയത്. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിൽ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ നാളെ അഞ്ച് മണിക്ക് മുമ്പ് കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ജപ്തി നടപടികൾ വൈകുന്നതിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു.

മുൻകൂർ അറിയിപ്പ് നൽകാതെ ജപ്തി നടപടികളുമായി മുന്നോട്ട് പോകാനാണ് നിർദ്ദേശം. ഹർത്താൽ അക്രമക്കേസിലെ പ്രതികളുടെയും പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കൾ റവന്യൂ റിക്കവറി ആക്ടിലെ സെക്ഷൻ 35 പ്രകാരം കണ്ടുകെട്ടി ലേലം ചെയ്യും. ജില്ല തിരിച്ചുള്ള റിപ്പോർട്ട് തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു.

ഏതൊക്കെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നതിന്‍റെ കൃത്യമായ വിശദാംശങ്ങൾ സമർപ്പിക്കണം. സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നടപ്പാക്കാൻ വീണ്ടും സമയം ചോദിച്ചതിന് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നടപടികൾ വൈകിയതിന് ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഹർത്താലിലെ അക്രമ സംഭവങ്ങളിൽ നഷ്ടപരിഹാരമായി 5.2 കോടി രൂപ ഈടാക്കണമെന്നും അല്ലാത്തപക്ഷം നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും സെപ്റ്റംബർ 29ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...