Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഭക്ഷ്യസുരക്ഷ; നിയമം പാലിക്കുന്നതിൽ കേരളം വീഴ്ച വരുത്തിയതായി സി.എ.ജി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നതിൽ കേരളം വീഴ്ചവരുത്തിയെന്ന കണ്ടെത്തലുമായി സി.എ.ജി. പലയിടത്തും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ ജൂലൈയിൽ പ്രസിദ്ധീകരിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ അനുവര്‍ത്തന ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ പ്രാധാന്യമർഹിക്കുന്നു. 2016-2021 കാലയളവിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്‍റെ പ്രകടനമാണ് പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കൽ, ലൈസൻസും രജിസ്ട്രേഷനും നൽകൽ, പരിശോധന, സാമ്പിൾ ശേഖരണം, ഭക്ഷ്യ വിശകലനം, നിരീക്ഷണം എന്നിവയിൽ വിവിധ ഘട്ടങ്ങളിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പൊതുജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വകുപ്പിനു കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ കുറവ് പ്രവർത്തനങ്ങൾ കാര്യക്ഷമമാവുന്നതിനു തടസ്സമാവുന്നു.

പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥർ ലൈസൻസുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് കാലയളവ് നിശ്ചയിക്കാത്തത് വലിയ വീഴ്ചയാണ്. രജിസ്റ്റർ ചെയ്ത കാറ്ററിംഗ് സ്ഥാപനങ്ങൾ വർഷം തോറും പരിശോധിക്കണമെന്ന നിബന്ധനയും വകുപ്പ് പാലിച്ചിട്ടില്ല.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...