Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇലന്തൂര്‍ നരബലി; റോസ്ലിയുടെ കൊലപാതകത്തിൽ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി: ഇലന്തൂർ നരബലിയിൽ റോസ്ലിയെ കൊല്ലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറൽ എസ് പി വ്യക്തമാക്കി. തമിഴ്നാട് സ്വദേശിനി പത്മയെ നരബലി നടത്തിയ കേസിൽ ജനുവരി ആറിനാണ് കുറ്റപത്രം സമർപ്പിച്ചത്.

ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് നരബലി കേസ്. ഇലന്തൂരിലെ ഭഗവത് സിംഗും ഭാര്യ ലൈലയും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കുമെന്ന് വിശ്വസിപ്പിച്ച് ഷാഫി ആദ്യം നടപ്പാക്കിയ നരബലിയായിരുന്നു റോസ്ലിന്‍റെ കൊലപാതകം.

കാലടിയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന റോസ്ലിയെ 2022 ജൂൺ 8 മുതലാണ് കാണാതായത്. ഷാഫി റോസ്ലിയെ തട്ടിക്കൊണ്ടുപോയി ഇലന്തൂരിലെ ഭഗവത് സിങ്ങിന്‍റെ വീട്ടിലെത്തിച്ച് നരബലിക്കായി കൊലപ്പെടുത്തുകയായിരുന്നു. മനുഷ്യമാംസം പാകം ചെയ്ത് ഭക്ഷിച്ച് ശരീരഭാഗങ്ങൾ കഷണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണ് കേസ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...