Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘കാന്താരയ്ക്ക്’ രണ്ടാം ഭാഗം വരുന്നു; ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാൻ തീരുമാനം

ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര എന്ന കന്നഡ ചിത്രം. 395 കോടി രൂപയുടെ ബോക്സ് ഓഫീസ് വിജയം മാത്രമല്ല, ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാവ് വിജയ് കിരഗണ്ഡൂര്‍ ചിത്രത്തിന്‍റെ തുടർച്ചയ്ക്കുള്ള സാധ്യതയെക്കുറിച്ച് നേരത്തെ സൂചന നൽകിയിരുന്നു.

ചിത്രത്തിന്‍റെ സീക്വല്‍ ആണോ പ്രീക്വല്‍ ആണോ
ഉണ്ടാവുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സംവിധായകൻ ഋഷഭ് ഷെട്ടിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. നിർമ്മാതാവ് വിജയ് കിരഗണ്ഡൂരിനെ ഉദ്ധരിച്ച് പ്രമുഖ വിദേശ വിനോദ മാധ്യമമായ ഡെഡ്ലൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കാന്താരയിലെ പഞ്ചുരുളി ദൈവ എന്ന ഭൂതക്കോലത്തിന്‍റെ പൂർവകഥയെ ആസ്പദമാക്കിയുള്ള പ്രീക്വലായിട്ടാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം എത്തുന്നത്. ഋഷഭ് ഷെട്ടി ഇതിനകം തന്നെ ചിത്രത്തിന്‍റെ രചന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്‍റെ റൈറ്റിംഗ് അസിസ്റ്റന്‍റുമാരോടൊപ്പം ഗവേഷണ ആവശ്യങ്ങൾക്കായി വനത്തിലേക്ക് പോയിട്ടുണ്ടെന്നും നിർമാതാവ് പറഞ്ഞു. ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഋഷഭ് പദ്ധതിയിട്ടിരിക്കുന്നത്. കാരണം മഴക്കാലത്താണ് ചിത്രീകരണത്തിന്‍റെ ഒരു ഘട്ടം നടത്തേണ്ടത്. 2024 ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ പാൻ-ഇന്ത്യൻ റിലീസാണ് ആസൂത്രണം ചെയ്യുന്നത്. കാന്താര വൻ വിജയമായതിനാൽ രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. താരനിരയിലേക്ക് പുതിയ ആളുകളും വരുമെന്ന് ഹൊംബാളെ ഫിലിംസ് ഉടമ പറയുന്നു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...