Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഉൾക്കാട്ടിലേക്ക് നീങ്ങി പിടി 7; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

പാലക്കാട്: പാലക്കാട് ടസ്കർ സെവനെ (പിടി 7)പിടികൂടാനുള്ള ഇന്നത്തെ ദൗത്യവും അവസാനിപ്പിച്ചു. കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളി ഉയർത്തിയതിനാലാണ് മയക്കു വെടിവയ്ക്കാനുള്ള ഇന്നത്തെ ശ്രമവും പരാജയപ്പെട്ടത്.

52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കി ആനകളുമടങ്ങുന്ന വലിയ സംഘമുണ്ടായിട്ടും പിടി 7നെ പിടികൂടാനായില്ല. ആർ.ആർ.ടി. സംഘം പുലർച്ചെ പി.ടി.സെവനെ നിരീക്ഷണത്തിലാക്കിയെങ്കിലും ആന പതുക്കെ ഉൾവനത്തിലേക്ക് നീങ്ങിയത് തിരിച്ചടിയായി. ഇന്നത്തെ ദൗത്യം അവസാനിച്ചതോടെ മൂന്ന് കുങ്കി ആനകളെയും തിരികെ എത്തിച്ചു.

പി ടി 7 കഴിഞ്ഞ നാലു വർഷമായി ജനവാസ മേഖലയിൽ ഇറങ്ങുന്നു. 2022 ജൂലൈ 8ന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമനാണ് മരിച്ചത്. പി ടി 7 2022 നവംബർ മുതൽ ഇടവേളകളില്ലാതെ കറങ്ങി നടക്കുകയായിരുന്നു. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ കാട്ടാന പതിവായി എത്താറുണ്ട്. വയൽ കതിരണിഞ്ഞാൽ കാട് ഇറങ്ങുന്നത് പതിവാണ്. ചിലപ്പോൾ രണ്ടോ മൂന്നോ ആനകൾ അനുഗമിക്കുമെങ്കിലും മിക്കപ്പോഴും ഒറ്റയ്ക്കാണ് വരാറ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....