Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പ്രതാപ ചന്ദ്രന്‍റെ മരണം; പാർട്ടി അന്വേഷണ കമ്മീഷനെ നിയമിച്ചു

തിരുവനന്തപുരം: കെ.പി.സി.സി ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം പാർട്ടി അന്വേഷിക്കും. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു.

പ്രതാപ ചന്ദ്രൻ മരിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച് മക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കെ.പി.സി.സി പ്രസിഡന്‍റിനും പരാതി നൽകിയിരുന്നു. കെ.പി.സി.സി ഫണ്ട് വകമാറ്റിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നും ആരോപണം ഉയർന്നിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പാർട്ടിയുടെ അന്വേഷണം.

കഴിഞ്ഞ മാസമാണ് കെ.പി.സി.സി ട്രഷറർ വി പ്രതാപ ചന്ദ്രൻ മരിച്ചത്. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. കെ.എസ്.യുവിന്‍റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായാണ് പ്രതാപ ചന്ദ്രൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി, എൻ.ടി.യു.സി ദേശീയ വർക്കിംഗ് സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. വർഷങ്ങളോളം വീക്ഷണം പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവർത്തകനായി ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് വീണ്ടും മടങ്ങിയത്. 

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...