Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെഎസ്ആർടിസിയിൽ യാത്രക്കാരന്റെ പരാക്രമം; ബസ്സിന്റെ ചില്ല് അടിച്ച് തകർത്തു

ആറ്റിങ്ങല്‍: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരന്‍റെ അതിക്രമം. മറ്റ് യാത്രക്കാരെ മർദ്ദിച്ച അക്രമി ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയപ്പോൾ പുറത്തിറങ്ങി ബസിന്‍റെ മുൻവശത്തെ ചില്ലുകൾ തകർത്തു. യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമിയെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി.

വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ബസിനാണ് കേടുപാടുകൾ സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസ്സിലായിരുന്നു സംഭവം. ബസിനുള്ളിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത രണ്ട് യാത്രക്കാരെ ഇയാൾ മർദ്ദിച്ചു. അവർ പരാതി നൽകിയിട്ടില്ല. ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയപ്പോൾ പുറത്തിറങ്ങി കല്ലെറിയുകയും ബസിന്‍റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തു.

തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് തടഞ്ഞുവെച്ച് സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജീവനക്കാരെയും ഇയാൾ ആക്രമിച്ചു. ഡിപ്പോ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരസ്പര ബന്ധമില്ലാതെയാണ് അക്രമി സംസാരിച്ചതെന്ന് ഇൻസ്പെക്ടർ തൻസീം അബ്ദുൾസമദ് പറഞ്ഞു. കുളത്തൂപ്പുഴ സ്വദേശിയാണെന്നും തന്‍റെ പേര് നസറുദ്ദീൻ എന്നാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...