Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഒടുവിൽ പിടി7 കൂട്ടിൽ; മിഷൻ പൂർത്തിയായി, ആശ്വാസത്തിൽ ധോണിക്കാർ

പാലക്കാട്: ഒടുവിൽ ധോണിയെ പിടിച്ചുകുലുക്കിയ കാട്ടു കൊമ്പനെ പിടികൂടി. രാവിലെ 7.15 ന് മയക്കു വെടി വച്ച് നാല് മണിക്കൂർ നീണ്ട കഠിനമായ ദൗത്യത്തിനൊടുവിലാണ് പിടി7 നെ കാട്ടിൽ നിന്ന് പുറത്തെത്തിച്ചത്. കുങ്കി ആനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി. മയക്കം വിട്ടതോടെ വീണ്ടും ബൂസ്റ്റർ ഡോസും നൽകി. മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ നാല് മണിക്കൂർ നേരത്തെ പ്രയത്നത്തിന് ശേഷമാണ് കൊമ്പനെ ധോണിയിലെ ക്യാമ്പിലെത്തിച്ചത്. ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം 50 മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്ക് പിന്നിൽ മയക്കുമരുന്ന് പ്രയോഗിക്കുകയായിരുന്നു.

ധോണി, മായാപുരം, മുണ്ടൂർ മേഖലകളിൽ നാല് വർഷമായി നാശം വിതച്ച ആനയാണ് ഇന്ന് പിടിയിലായത്. ധോണി ക്യാമ്പിലെ 140 യൂക്കാലിപ്റ്റസ് മരം കൊണ്ട് നിർമ്മിച്ച കൂട്ടിലായിരിക്കും പി.ടി സെവന്‍റെ ഇനിയുള്ള ജീവിതം. നാല് വർഷം വരെ ഉപയോഗിക്കാൻ കഴിയുന്ന കരുത്തുറ്റ കൂടാണിത്. 

പി.ടി7 മൂലം ജീനും ജീവിതവും നഷ്ടപ്പെട്ട നിരവധി പേർ ധോണിയിലുണ്ട്. പി.ടി7 കാരണം മരിച്ച ധോണി സ്വദേശി ശിവരാമന്‍റെ മകനാണ് അഖിൽ. പി.ടി7 വീണ്ടും നാശനഷ്ടമുണ്ടാക്കാൻ തുടങ്ങിയപ്പോൾ മൂന്ന് മാസം മുമ്പ് അഖിൽ ജില്ലാ കളക്ടറെ കണ്ട് നിവേദനം നൽകിയിരുന്നു. തനിക്കും കുടുംബത്തിനും സംഭവിച്ച ദുരന്തം ഇനി ആർക്കും ഉണ്ടാകാതിരിക്കാൻ അഖിൽ എല്ലാ അധികാരികളെയും മാറിമാറി കണ്ട് അപേക്ഷ നൽകിയിരുന്നു. പിടി7 നെ പിടിച്ചെന്ന വാർത്ത അറിഞ്ഞപ്പോൾ ആശ്വാസവും സന്തോഷവും അഖിലിന് മാത്രമല്ല മറിച്ച് മുഴുവൻ ധോണി നിവാസികൾക്കുമുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...