Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പി.ടി 7 അല്ല ഇനി ‘ധോണി’; കുങ്കിയാനയാക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും

പാലക്കാട്: പാലക്കാട്ടെ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ ഒറ്റയൻ പി.ടി7 നെ (പാലക്കാട് ടസ്കർ 7) കുങ്കിയാനമാക്കി മാറ്റുമെന്ന് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുൺ സഖറിയ. കുങ്കിയാന ആക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും. പിടി 7 നെ പിടികൂടാനുള്ള ‘മിഷൻ പിടി 7’ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും അരുൺ സഖറിയ പറഞ്ഞു.

അതേസമയം, പിടി ഏഴാമന്‍റെ പേര് ‘ധോണി’ എന്നാക്കി മാറ്റി. ഇന്ന് രാവിലെ കാട്ടിൽ നിന്ന് മയക്കുവെടിയേറ്റ ആനയെ മുത്തങ്ങയിൽ നിന്ന് കൊണ്ടുവന്ന കുങ്കി ആനകളായ വിക്രം, ഭരതൻ, സുരേന്ദ്രൻ എന്നിവരുടെ സഹായത്തോടെയാണ് ലോറിയിലാക്കി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ കൂട്ടിൽ ഇട്ടത്.

കഴിഞ്ഞ ഏഴ് മാസമായി പിടി 7 ധോണിയിലെ പ്രദേശവാസികൾക്ക് പേടിസ്വപ്നമായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ എട്ടിന് പ്രഭാത സവാരിക്കിടെ പ്രദേശവാസിയായ ശിവരാമനെ കൊന്ന ആന നിരവധി കൃഷിയിടങ്ങൾ നശിപ്പിച്ചിരുന്നു. പി.ടി ഏഴാമനെ പിടികൂടാൻ മാസങ്ങൾക്ക് മുമ്പ് തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് വനംവകുപ്പ് നിലപാട് മാറ്റുകയായിരുന്നു. ജനരോഷം ശക്തമായതോടെയാണ് ആനയെ പിടിക്കാൻ ദൗത്യസംഘം പുറപ്പെട്ടത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....