Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പി എഫ് ഐ ഹർത്താൽ നടപടി; കൊല്ലപ്പെട്ട സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്

പാലക്കാട്: എലപ്പുള്ളിയിൽ വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുപ്പിയോട് മുഹമ്മദ് സുബൈറിന്‍റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പരേതനായ സുബൈറിന്റെ അവകാശികൾ എന്ന പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. എലപ്പുള്ളി വില്ലേജിലെ അഞ്ച് സെന്‍റ് ഭൂമി കണ്ടുകെട്ടാനാണ് നോട്ടീസ്.

2022 ഏപ്രിൽ 15നാണ് സുബൈർ കൊല്ലപ്പെട്ടത്. 2022 സെപ്റ്റംബർ 23നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടന ഹർത്താൽ നടത്തിയത്. ഇതിന് 5 മാസം മുമ്പ് വെട്ടേറ്റ് മരിച്ച സുബൈറിന്‍റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് എത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല.

ലാൻഡ് റവന്യൂ കമ്മിഷൻ ജില്ലാ കളക്ടർമാർക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജപ്തി എന്നാണ് വിവരം.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...