Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പുനർ നിയമനം ചട്ടങ്ങൾ പാലിച്ച്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കണ്ണൂർ വിസി

കണ്ണൂർ: യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർ നിയമനം നൽകിയതെന്ന് കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

യു.ജി.സി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ആദ്യം നിയമിച്ചത്. പുനർ നിയമനത്തിന് ഇതേ നടപടിക്രമങ്ങൾ വീണ്ടും പാലിക്കേണ്ടതില്ല. പുനർ നിയമനത്തിന് പ്രായപരിധി ബാധകമല്ല.

ഒരു തവണ വൈസ് ചാൻസലർ ആയതിനാൽ പുനർ നിയമനത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ഗവർണർക്ക് വേണ്ടി അഭിഭാഷകൻ വെങ്കിട്ട് സുബ്രഹ്മണ്യമാണ് വക്കാലത്ത് സമർപ്പിച്ചത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....