Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ; കേരളത്തില്‍ നിന്ന് 11 പേർ

തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനു കേരളത്തിൽ നിന്നും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.

പി പ്രകാശ് (ഇന്‍റലിജൻസ് ഐജി), അനൂപ് കുരുവിള ജോൺ (ഐജി, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, ന്യൂഡൽഹി), കെ കെ മൊയ്തീൻകുട്ടി (ക്രൈംബ്രാഞ്ച് എസ് പി. കോഴിക്കോട്, വയനാട്), എസ് ഷംസുദ്ദീൻ (ഡിവൈഎസ്പി, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി എൽ അജിത് കുമാർ (ഡിവൈഎസ്പി, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ വി പ്രമോദൻ (ഇൻസ്പെക്ടർ, വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ, കണ്ണൂർ), പി.ആർ രാജേന്ദ്രൻ (എസ്.ഐ, കേരള പോലീസ് അക്കാഡമി), അപർണ ലവകുമാർ (ഗ്രേഡ് എ.എസ്.ഐ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ, തൃശ്ശൂർ സിറ്റി), സി.പി.കെ. ബിജുലാൽ (ഗ്രേഡ് എസ്.ഐ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ), കെ. മുരളീധരൻ നായർ (ഗ്രേഡ് എസ്.ഐ. വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ എസ്.ഐ.യു – 2) തുടങ്ങിയവരാണ് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലിന് അർഹരായത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...