Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ധോണി’യുടെ ശരീരത്തില്‍ 15-ഓളം പെല്ലെറ്റുകള്‍; നാടന്‍ തോക്കുകളില്‍ നിന്നെന്ന് സംശയം

പാലക്കാട്: വനംവകുപ്പ് നടത്തിയ പരിശോധനയിൽ ‘ധോണി’ (പി.ടി-7) എന്ന കാട്ടാനയുടെ ശരീരത്തിൽ നിന്ന് 15 ഓളം പെല്ലറ്റുകൾ കണ്ടെടുത്തു. സ്ഥിരമായി ജനവാസമുള്ള പ്രദേശത്ത് ഇറങ്ങുന്ന ആനയെ തുരത്താൻ നാടൻ തോക്കുകളിൽ നിന്ന് ഉതിർത്തതാകാം പെല്ലറ്റുകൾ എന്നാണ് സംശയം.

ഇത്തരത്തിൽ പെല്ലറ്റുകൾ ശരീരത്തിൽ തറച്ചത് ആന കൂടുതൽ അക്രമാസക്തനാകാൻ കാരണമായിരിക്കാമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം. ചില പെല്ലറ്റുകൾ വനംവകുപ്പ് അധികൃതർ തന്നെ നീക്കം ചെയ്തിട്ടുണ്ട്.

ധോണി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിനു സമീപമുള്ള കൂട്ടിലാണ് പിടി 7 ഇപ്പോൾ ഉള്ളത്. കൂട്ടിലുള്ള ‘ധോണി’ രാത്രിയിൽ ബഹളമുണ്ടാക്കാതെ ശാന്തനായി തുടരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചിലപ്പോൾ ധോണി പാപ്പാന്മാരോട് ചെറിയ രീതിയിൽ ദേഷ്യപ്പെടും. കൊമ്പുകൾ ഉപയോഗിച്ച് അഴികൾ ഇളക്കാനും രണ്ട് കാലുകളും കൂടിന്‍റെ മുകളിലേക്ക് ഉയർത്തി അഴികൾ പുറത്തേക്ക് വലിച്ചെറിയാനും ശ്രമിക്കുന്നുണ്ട്. ധോണിയെ പിടികൂടാൻ വയനാട്ടിൽ നിന്നെത്തിയ സംഘം ചൊവ്വാഴ്ച മടങ്ങിയിരുന്നു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...