Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് ഗവർണർ; പിണറായി സർക്കാരിനെ പ്രകീർത്തിച്ച് പ്രസംഗം

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ റിപ്പബ്ലിക് ദിനാശംസകൾ നേർന്നത് മലയാളത്തിലായിരുന്നു.

പിണറായി സർക്കാരിനെ പ്രകീർത്തിച്ച് കൊണ്ടായിരുന്നു ഗവർണറുടെ പ്രസംഗം. ‘സാമൂഹ്യ സുരക്ഷയുടെ കാര്യത്തിൽ കേരളം മാതൃകയായി മാറി. ലോകത്തിന് തന്നെ പ്രചോദനമായി. അടിസ്ഥാന സൗകര്യ മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാരിൻ്റെ നവകേരളം ഊന്നൽ നൽകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷനും വലിയ നേട്ടമുണ്ടാക്കി,’ ഗവർണർ പറഞ്ഞു.

ലൈഫ് പദ്ധതിയെയും ഗവർണർ അഭിനന്ദിച്ചു. എല്ലാവർക്കും പാർപ്പിടം എന്ന രാജ്യത്തിന്‍റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്തേകി. ആരോഗ്യരംഗത്ത് കേരളം വലിയ നേട്ടങ്ങളാണ് കൈവരിച്ചത്. ആർദ്രം മിഷൻ കേരളത്തിന്‍റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് ആശുപത്രി വരെയുള്ള ഇടങ്ങളിൽ ഈ പുരോഗതി പ്രകടമാണ്. കേരളത്തിന്‍റെ കാർഷിക പദ്ധതികൾ ഭക്ഷ്യസുരക്ഷയും കർഷകർക്ക് വരുമാനവും തൊഴിലവസരങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...