Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സുരക്ഷ മുഖ്യം; കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിയന്ത്രണവുമായി ഗതാഗത വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അമിത വേഗതയിലും അപകടകരമായും ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ദൃശ്യങ്ങൾ പകർത്തി വാട്ട്സ്ആപ്പിൽ അയയ്ക്കാനുള്ള സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിംഗ് ശ്രദ്ധയിൽപ്പെട്ടാൽ 91886-19380 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് ദൃശ്യങ്ങൾ അയയ്ക്കാം.

ആദ്യം ഡ്രൈവറെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റ് സംഭവിച്ചാൽ കർശനമായി ശിക്ഷിക്കുകയും ചെയ്യാനുള്ള തീരുമാനത്തിലാണ് ഗതാഗത വകുപ്പ്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് പരിഷ്കാരങ്ങളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.

കുഴൽമന്ദത്ത് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്നാണ് ഭരണപക്ഷ യൂണിയനുകളുടെ വിമർശനം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...